News

Papers are Invited

31-Oct-2019

ദേശീയസെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

മഹാത്മാഗാന്ധി സർവകലാശാലയുടെ സഹകരണത്തോടെ കളമശ്ശേരി സെന്റ്.പോൾസ് കോളേജ് മലയാള വിഭാഗം 2019 ഡിസംബർ 12,13 തീയതികളിൽ *ഭാഷ* , *സാഹിത്യം* , *സംസ്കാരം* എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. ഭാഷ  /സാഹിത്യം /  സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട ഏതു വിഷയത്തേയും മുൻനിർത്തി അക്കാദമിക്  പ്രബന്ധങ്ങൾ സമർപ്പിക്കാവുന്നതാണ്. വിഷയമേഖലകളിൽ ഉൾപ്പെടുന്നതും രീതിശാസ്ത്രാധിഷ്ഠിതവുമായ പൂർണ്ണരൂപത്തിലുള്ള പ്രബന്ധങ്ങൾ ML - Revathi ഫോണ്ടിൽ 12 സൈസിൽ ടൈപ്പ് ചെയ്ത് PMD(Pagemaker) ഫോർമാറ്റിൽ നവംബർ 20 നു മുമ്പായി അയക്കുവാൻ താൽപര്യപ്പെടുന്നു.

ഇമെയിൽ - [email protected] 

തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ISBN നോടെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. 

വിശദവിവരങ്ങൾക്ക് 

9895646513 , 8547516434